പൗര്‍ണമി രാവില്‍ ഞാനീനദീതീരത്ത്
മന്ദമായ് തെല്ലു നടന്ന നേരം
പാലൊളി തൂകും നിലാവിനെകണ്ടപ്പോള്‍
ഓര്‍ത്തു ഞാനെന്‍റെ പ്രിയസഖിയെ
പ്രാണപ്രിയ സഖിയെ
തേടുന്നു ഞാനെന്‍റെ ഈറന്‍ മിഴികളാല്‍
ഒരു കുഞ്ഞു മോഹം മനസ്സില്‍ വെച്ച്
കുഞ്ഞിളം കാറ്റായി പാല്‍നിലാവായി നീ
എന്നരികിലൊന്നു വന്നീടുമോ
എന്നെ വന്നൊന്നു പുണര്‍ന്നീടുമോ
ചെമ്പകപ്പൂവിന്‍ സുഗന്ധവും പേറി നീ
നര്‍മസല്ലാപം ചൊരിഞ്ഞിടുമ്പോള്‍
എത്തിനോക്കി ഞാനാ വാതില്‍പഴുതിലൂ-
ടൊരു നോക്കു നിന്നെ കാണുവാനായ്
കണ്കുളിര്‍ക്കെ ഒന്നു കാണുവാനായ്
ഒരു വട്ടം കൂടി നീ എന്നരികില്‍ വരുവാനായ്
ഒരു സാന്ത്വനത്തിനായ് ഞാന്‍ കാത്തിരിപ്പു
ഓടിയണയു നീയെന്നരികിലേക്കായി
ഒരുമുത്തം തന്നീടാന്‍ ഞാന്‍ കൊതിപ്പൂ
മന്ദമായ് തെല്ലു നടന്ന നേരം
പാലൊളി തൂകും നിലാവിനെകണ്ടപ്പോള്‍
ഓര്‍ത്തു ഞാനെന്‍റെ പ്രിയസഖിയെ
പ്രാണപ്രിയ സഖിയെ
തേടുന്നു ഞാനെന്‍റെ ഈറന്‍ മിഴികളാല്‍
ഒരു കുഞ്ഞു മോഹം മനസ്സില്‍ വെച്ച്
കുഞ്ഞിളം കാറ്റായി പാല്‍നിലാവായി നീ
എന്നരികിലൊന്നു വന്നീടുമോ
എന്നെ വന്നൊന്നു പുണര്‍ന്നീടുമോ
ചെമ്പകപ്പൂവിന്‍ സുഗന്ധവും പേറി നീ
നര്‍മസല്ലാപം ചൊരിഞ്ഞിടുമ്പോള്‍
എത്തിനോക്കി ഞാനാ വാതില്‍പഴുതിലൂ-
ടൊരു നോക്കു നിന്നെ കാണുവാനായ്
കണ്കുളിര്‍ക്കെ ഒന്നു കാണുവാനായ്
ഒരു വട്ടം കൂടി നീ എന്നരികില്‍ വരുവാനായ്
ഒരു സാന്ത്വനത്തിനായ് ഞാന്‍ കാത്തിരിപ്പു
ഓടിയണയു നീയെന്നരികിലേക്കായി
ഒരുമുത്തം തന്നീടാന്‍ ഞാന്‍ കൊതിപ്പൂ
നല്ല ഗാനം
ReplyDeleteഈണമിട്ട് പാടിയാല്‍ അതിമനോഹരമായിരിയ്ക്കും
വരവിനും, വായനക്കും നന്ദി.
ReplyDelete