വീട്ടില്‍ വിരിഞ്ഞീടും പൂക്കളെപോല്‍
പൈതങ്ങള് വീടിന്നൈശ്വര്യമല്ലേ
നാടിനെ മുന്നില്‍ നയിക്കേണ്ടുന്ന
കുഞ്ഞുങ്ങളല്ലയോ നിങ്ങളെല്ലാം
അച്ഛനുമമ്മയും നേര്വഴികാട്ടീടും
പാതയിലൂടെയായ് സഞ്ചരിക്കൂ
കര്മ്മങ്ങളാത്മാര്ത്ഥമായ്ത്തന്നെ ചെയ്യൂ
പ്രീതിയോടും സ്നേഹഭാവത്തോടും
തന്നില്‍ മുതിര്ന്നവരെയാദരിക്കൂ
നല്ലൊരു നാളെയെ വാര്‍ത്തെടുക്കൂ
കൂട്ടുകാരെ നിങ്ങള്‍ സ്നേഹിക്കേണം
ഒത്തൊരുമിച്ചു മുന്നേറിടണം
രാജ്യത്തിന് രക്ഷക്കായ് കാവല്ഭടന്മാരായ്
താരങ്ങളെപ്പോലെ ശോഭിക്കണം
ഭാരതഭൂമിയെ സ്നേഹിക്കണം നിങ്ങള്‍
അമ്മയെ സ്നേഹിക്കുമ്പോലെതന്നെ
ഭാരതഭൂമിതന്‍ കീര്ത്തിപടര്ത്താനായ്
ഒറ്റക്കെട്ടായി നാം നിന്നീടണം
ധീരജവാന്മാരായ് തീരാനായ് ബുദ്ധിയും
ശക്തിയും നല്കു നീ ഭാരതാംബേ
ഭാരതമെന്നപേര്‍ കേട്ടാലഭിമാന-
ReplyDeleteപൂരിതമാകണമന്തരംഗം!!
നന്ദി
Deleteഎല്ലാം മാത്രുമയം.
ReplyDeleteനന്ദി
Delete