Sunday, September 22, 2013

നാഗപ്പാട്ട്



അവധിക്ക് അമ്മാത്തെ വീട്ടിലെത്തി
കാവിലെ പൊടിപൂരം കാണുവാനായ്
കാവിനു ചുറ്റും വിളക്കുകളും
ചുറ്റിലും കത്തും ചിരാതുകളും
കുഞ്ഞിക്കൈ രണ്ടിലും താലങ്ങളുമായി
കാവിനു ചുറ്റിലും കന്യകളും
പാമ്പുകള്‍ ചുറ്റി കളിക്കും തരുക്കളും
ചാഞ്ചാടും വൃക്ഷലതാദികളും
കാണുവാനൊത്തിരി ചന്തമുണ്ടെങ്കിലും
ഭീതിയോടെ ഞാന്‍ പകച്ചു നോക്കി
പുള്ളോനും പുള്ളോത്തീം വന്നു ചേര്‍ന്നു
നാഗക്കളത്തില്‍ പണി തുടങ്ങി
പല വര്‍ണ്ണത്തില്‍ പൊടികളുമായ്
സുന്ദരമായൊരു കളമെഴുതി
തുടികൊട്ടും പാട്ടും തുടങ്ങിയല്ലോ
പാമ്പിന്‍ കുഴലുകളൂതിയല്ലോ
അയ്യോ വരുന്നതാ കന്യകമാര്‍
പാമ്പിന്‍റെ രുപത്തിലെന്തുകഷ്ടം
കെട്ടിപിണഞ്ഞുമിഴഞ്ഞു കൊണ്ടും
കന്യകമാര്‍ വന്നു നൃത്തമാടി
സന്തോഷമെന്നു പറഞ്ഞു കേള്‍ക്കേ
നമ്മുടെയുള്ളിലും ആനന്ദമായ്
വിശ്വാസത്തോടെ തൊഴുത നേരം
അരികിലായ് കണ്ടൊരു കുഞ്ഞുനാഗം
                        



3 comments:

  1. നാഗപ്പാട്ട് താളത്തില്‍ത്തന്നെ

    ReplyDelete
  2. നന്നായി.പുള്ളുവനും പുള്ളുവതിയും നൂറും പാലും കളമെഴുത്തും നാഗ ആരാധനയും..എല്ലാം നമ്മുടെ വിശ്വാസത്തിന്റെ ഭാഗം

    ReplyDelete