Sunday, May 12, 2013

അന്ധന്‍റെ ദുഖം



അന്ധനായ്‌ ജനിച്ചു ഞാന്‍  ധരണി തന്‍ മടിത്തട്ടില്‍
അന്ധതയെന്തെന്നു ഞാനറിയാതെ ജീവിക്കുന്നു
അന്ധനെന്നുള്ള നാമം എന്‍കാതില്‍ കേട്ടെന്നാലും
ദുഃഖമെന്നുള്ളില്‍ തെല്ലും അന്നൊന്നും തോന്നിയില്ല
കൂട്ടുകാര്‍ എന്‍മക്കളെ വര്‍ണ്ണിച്ചു കേട്ടനേരം
ആദ്യമായ് ശപിച്ചുപോയ് ഞാനെന്‍റെ വൈകല്യത്തെ
മക്കളെ ചേര്‍ത്തുനിര്‍ത്തി തഴുകി തലോടിഞാനും
ഉള്ളില്‍ ഞാനവരുടെ രൂപസൗന്ദര്യം കണ്ടു
സ്നേഹിക്കും പ്രിയതന്‍റെ സൗന്ദര്യം ചൊല്ലികേട്ടു
മൂകനായ് ഞാനും നിന്നു തെല്ലു വേദനയോടെ
ദൈവത്തിന്‍ വികൃതിയെ ശപിച്ചുപോയല്ലോ ഞാനും
എന്നുടെ ജീവിതത്തില്‍ ദുഃഖശാപവും പേറി
ഭുമിതന്‍  ഗോളാകൃതി കേട്ടു ഞാന്‍ പഠിച്ചല്ലോ
തൊട്ടു നോക്കിയാല്‍ കാണുമെന്നു ഞാന്‍ വിചാരിച്ചു
പൊന്‍ പുലരിയില്‍ പൂക്കള്‍ പുഞ്ചിരി തുകുന്നതു
കാണുവാന്‍  വെമ്പിമനം വല്ലാതെ തുടിക്കുന്നു
പൂങ്കുയില്‍ പാടീടുന്ന സുന്ദരഗാനം കേട്ടു
നൊമ്പരങ്ങള്‍ക്കല്‍പ്പം അവധി കൊടുത്തല്ലോ
കണ്‍മുമ്പിലുള്ള ഭംഗി കാണുവനെനിക്കീശന്‍
കണ്ണുകള്‍ തരാത്തതില്‍ വിതുംബിയെന്‍ മാനസം
                            

1 comment: