Sunday, May 5, 2013

പൂക്കാലം വരവായി



തെച്ചിയും ചെമ്പകവും ജമന്തിയും
മലരിനാല്‍ ഭൂമിയെ ചന്തമാക്കി
മണമേറും മുല്ലപ്പൂചൂടി ദേവി
കാര്‍കൂന്തലറ്റും മെടഞ്ഞുകെട്ടി
             പുഷ്പ്പിണിയായൊരു ഭൂമിദേവി
             നാണമോടെന്‍ മുന്നില്‍ വന്നനേരം
             കരയെ പുണരുവാനോടിയടുക്കുന്ന
             തിരയുടെ വെമ്പല്‍ ഞാനോര്‍ത്തുപോയി
സ്വര്‍ണ്ണനിലാവുമായ്‌ പോന്നിന്ചിങ്ങം
പൊന്നോണപുലരിയെ വരവേറ്റല്ലോ
മാവേലിത്തമ്പുരാന്‍ വാണ നാടി –
ന്നോര്‍മ്മകള്‍ നമ്മള്‍ പുതുക്കിയല്ലോ
             ദേവകന്യകയോ നീയപ്സരസ്സോ
             ആരുനിനക്കീയഴകുനല്‍കി
ബ്രഹ്മാവിന്‍ വികൃതിയോ വിശ്വകര്‍മ്മാവിന്‍
തകൃതിയോ കേരളശില്‍പിതന്‍ കൈപ്പുണ്യമോ
സുന്ദരിപൂവേ ചുവന്നപൂവേ
അത്തം പത്തിനു പോന്നോണമല്ലേ
തൃക്കാക്കരയപ്പനെ വരവേല്‍ക്കാനായ്‌
പൂക്കളായോടി നീ വരികയില്ലേ
                      രമണി രോഹിണി

No comments:

Post a Comment