Sunday, May 5, 2013

പ്രഭാതത്തിലെ പരാതി



ആറു മണിക്കെഴുന്നേറ്റില്ലെന്നാല്‍പഴി
പറച്ചില്‍ കേള്‍ക്കാം നാലുപാടും
ഒന്നുമേ കേള്‍ക്കാതെ വേല ചെയ്യും
കുട്ടികള്‍ മുറവിളി കൂട്ടിയെത്തും
എട്ടുമണിക്കെത്തും മേശയിന്മേല്‍
ഭര്‍ത്താവുമമ്മയും കുട്ടികളും
ഭക്ഷണത്തിനു രുചി കുറഞ്ഞാല്‍
പിന്നേയും ചീത്തവിളി തുടങ്ങും
ഭര്‍ത്താവിന്‍ ന്യായത്തില്‍ പങ്കുചേരാന്‍
അമ്മായിയമ്മയും കൂട്ടുകൂടും
കണ്ടില്ല കേട്ടില്ലയെന്നു വച്ചാല്‍
മിണ്ടാതെ മെല്ലെ പ്പടിയിറങ്ങും
അവളുടെ ദുഖങ്ങളാരറിയാന്‍
ആരുമില്ലായെന്ന തോന്നല്‍ വന്നു
കണ്ണീര്‍ക്കയത്തിലായ് മുങ്ങിയവള്‍
ആര്ത്തുക്കരയുവാന്‍ വെമ്പലോടെ
അയല്‍ക്കുട്ടങ്ങളിലൊത്തു ചേര്‍ന്നു
എല്ലാരും ദുഃഖങ്ങള്‍ പങ്കുവെച്ചു
സര്‍വ്വരും ദുഃഖിതരാണെന്നറിഞ്ഞ
പോളവളുടെ ദുഃഖത്തിനറുതിവന്നു
                      രമണി രോഹിണി 

No comments:

Post a Comment