Sunday, May 12, 2013

വിശ്വസുന്ദരി



രാവേറെ പോയിട്ടും നിദ്രവരാതെ
ഞാനോര്‍ത്തുകിടക്കുന്ന യാമങ്ങളില്‍
എന്നിന്ദ്രിയങ്ങളെ നിദ്രതലോടുമ്പോ –
ളറിയാതെ ഞാന്‍ നിന്നെയോര്‍ത്തുപോയി

ശാലീന സുന്ദരി വിശ്വസൗന്ദര്യമേ
ഞാന്‍ നിന്നിലെന്നോ ലയിച്ചുപോയിപതിയെനിന്‍ കാല്‍ചിലമ്പൊച്ച കേള്‍ക്കാനായ്
ഹൃദയം തുടിക്കുന്ന രാവുകളില്‍

എന്നും പുലരുന്ന പുലര്‍ക്കാലവേളയില്‍
നീയെന്‍റെയുള്ളിലെ രാഗമായി
നിന്‍ മാറില്‍ ചാഞ്ചാടും മക്കള്‍ തന്‍ കളിചിരി
യെന്‍ മനസ്സില്‍ രുദ്രവീണ മീട്ടി

ഇല്ലിമുളം കാടിന്‍ മര്‍മ്മരം കേട്ടുഞാന്‍
താളം പിടിച്ചു രസിച്ച നേരം
ചൊല്ലിയാ കാറ്റാടി എന്തേയെന്‍
മര്‍മ്മരം നിന്നെ പുണരാന്‍ മറന്നുപോയി

ആതിരരാവിന്‍റെ കുളിരുമായ് നീയന്ന്
ആറ്റില്‍ കുളിക്കുവാന്‍ പോയ നേരം
കുടമുല്ലപ്പൂവുകളോടിവന്നന്നേരം
മണമുള്ള ചുംബനമേറ്റുവാങ്ങി

വിഷുപക്ഷി പാടിയുണര്‍ത്തിയ പുലരിയെ
നോക്കി ച്ചിരിതൂകും കൊന്നപൂക്കള്‍
പൊന്നുരുളിയില്‍ വിഷുക്കണി വെക്കുവാന്‍
കൊതിയോടെ നോക്കി ചിരിച്ചിടുന്നു
                      

No comments:

Post a Comment