ജ്വലിക്കും യുവത്വവും സുന്ദര സ്ത്രീത്വവും
കശക്കിപ്പിഴിയും നീചനരജന്മമേ
ജീവന്റെ ജീവനായ് മക്കളെ സ്നേഹിക്കും
മാതൃരോദനം കേള്ക്കുന്നിതില്ലെ
വിതുമ്പുന്ന നൊമ്പരം നെഞ്ചിലടക്കി
എത്രയോ അമ്മമാര്‍ വേദന തിന്നുന്നു
പിതാവെന്ന വാക്കിനോ ആകെ കളങ്കമായ്
ചിലരാട്ടെ മക്കളെപ്പോലും മറക്കുന്നു
എവിടെയൊളിച്ചാലും പുതുജന്മത്തില്‍ നിങ്ങള്‍
പുഴുവായിഴഞ്ഞീടും സന്ദേഹമില്ലതില്
മര്‍ത്ത്യജന്മത്തിന്റെ ഉന്നത ശ്രേണിതന്
പാവനസ്ഥാനം കളഞ്ഞു കുളിക്കുന്നു
ജനനിയെപ്പോലും തിരിച്ചറിവില്ലാത്ത
ജനമെന്തിനീശ്വരന് ധരണിയില്‍ സ്ര്ഷ്ടിച്ച
ഒരുമിച്ചു ചേര്ന്നിവരെ വേരോടഴിക്കുവാന്‍
രോഷമേന്നുള്ളിലും കത്തിജ്വലിക്കുന്നു
മര്ത്ത്യനന്യോന്യം ഭയക്കാത്ത നാളെക്കായ്
യാചിച്ചിടുന്നു ഞാന്‍ ഈശനോടെന്നെന്നും
രമണി രോഹിണി
ചിലതെല്ലാം നാരി ജന്മത്തിന്റെ നിയോഗങ്ങള്‍ ....
ReplyDelete