Sunday, May 5, 2013

നാരിതന്‍ രോദനം



ജ്വലിക്കും യുവത്വവും സുന്ദര സ്ത്രീത്വവും
കശക്കിപ്പിഴിയും നീചനരജന്മമേ
ജീവന്‍റെ ജീവനായ് മക്കളെ സ്നേഹിക്കും
മാതൃരോദനം കേള്‍ക്കുന്നിതില്ലെ
വിതുമ്പുന്ന നൊമ്പരം നെഞ്ചിലടക്കി
എത്രയോ അമ്മമാര്‍ വേദന തിന്നുന്നു
പിതാവെന്ന വാക്കിനോ ആകെ കളങ്കമായ്
ചിലരാട്ടെ മക്കളെപ്പോലും മറക്കുന്നു
എവിടെയൊളിച്ചാലും പുതുജന്മത്തില്‍ നിങ്ങള്‍
പുഴുവായിഴഞ്ഞീടും സന്ദേഹമില്ലതില്‍
മര്‍ത്ത്യജന്മത്തിന്റെ ഉന്നത ശ്രേണിതന്‍
പാവനസ്ഥാനം കളഞ്ഞു കുളിക്കുന്നു
ജനനിയെപ്പോലും തിരിച്ചറിവില്ലാത്ത
ജനമെന്തിനീശ്വരന്‍ ധരണിയില്‍ സ്ര്ഷ്ടിച്ച
ഒരുമിച്ചു ചേര്‍ന്നിവരെ വേരോടഴിക്കുവാന്‍
രോഷമേന്നുള്ളിലും കത്തിജ്വലിക്കുന്നു
മര്‍ത്ത്യനന്യോന്യം ഭയക്കാത്ത നാളെക്കായ്
യാചിച്ചിടുന്നു ഞാന്‍ ഈശനോടെന്നെന്നും
                            രമണി രോഹിണി

1 comment:

  1. ചിലതെല്ലാം നാരി ജന്മത്തിന്റെ നിയോഗങ്ങള്‍ ....

    ReplyDelete