Sunday, May 5, 2013

പുലരി



കിഴക്കു ചെഞ്ചായം തേച്ചതാണോ
മുറുക്കി ചുവപ്പിച്ചു നിന്നതാണോ
സൂര്യകിരണങ്ങളേറ്റതാണോ
എന്തേ നിന്‍ പൂമേനി ഇത്രചന്തം
             പൂങ്കോഴി തന്‍ നാദം കേട്ട നേരം
പെട്ടന്നെഴുന്നേറ്റു കിടാങ്ങളെല്ലാം
പ്രഭാതകൃത്യങ്ങളോരോന്നായി –
ഝടുതിയില്‍ ചെയ്തു തുടങ്ങിയല്ലോ
മലരുകള്‍ മിഴികള്‍ തുറന്നുവല്ലോ
പുലരിയെ നോക്കിച്ചിരിച്ചുവല്ലോ
മന്ദമന്ദം തെന്നല്‍ വീശിയല്ലോ
പുലരിയെ മെല്ലെ തഴുകിയല്ലോ
             മലരിന്‍ സുഗന്ധം നിറഞ്ഞുവല്ലോ
മാലോകരെല്ലാം രസിച്ചുവല്ലോ
മാരുതന്‍ കുഞ്ഞിളം മേനിയെ തൊട്ട
പ്പോളിങ്കിളി പൂണ്ടങ്ങു നിന്നുവല്ലോ
ശലഭങ്ങലളോരോന്നും തേന്‍ നുകരാന്‍
വാടികള്‍ തോറും പറന്നുവല്ലോ
പ്രാവും പരുന്തും കുയിലുകളും
അന്നത്തെയന്നത്തിനായലഞ്ഞു
കാക്കയും പക്ഷിയും കുയിലുകളും
കളകളം പാടി രസിച്ചുവല്ലോ
പുലരിയെ സ്വാഗതം ചെയ്യുവാനായ്
ഊറ്റത്തോടെല്ലാരും മത്സരിച്ചു
                 രമണി രോഹിണി 

No comments:

Post a Comment