Sunday, May 12, 2013

രോഗിയുടെ സപ്തതി



ഏഴരശ്ശനിയില്‍ തിരിഞ്ഞു നോക്കീടാത്ത
മക്കളെന്‍ സപ്തതി ആഘോഷിച്ചീടുവാന്‍
ഭാര്യസമേതരായ് കുഞ്ഞുങ്ങളുമായി
എന്നുടെ ഭവനത്തില്‍ വന്നു നിന്നീടുന്നു
നല്‍പ്പാതിയൊപ്പമായ് മക്കള്‍ വരുമെന്ന്‌
കാത്തു ദിനങ്ങള്‍ കടന്നുപോയെത്രയോ
ജരാനര ബാധിച്ച എന്നെയിവരിന്നു
സ്വര്‍ണ്ണവും കസവുമണിയിച്ചൊരുക്കുന്നു    
യമദേവന്‍ മാടിവിളിക്കുന്നയെന്‍റെയീ
സപ്തതി കാണുവാനെന്തിത്ര മോഹം
തേങ്ങുന്നു ചിലരെന്നെ പുണരുന്നുമുണ്ടു
ഞാന്‍ വല്ലാത്തൊരാനന്ദ നിര്‍വൃതി പൂകുന്നു
എന്തിനീകോപ്രായമെന്നറിയാതെ ഞാന്‍
വ്യാകുലചിത്തനായ് ചിന്തിച്ചിരുന്നുപോയ്
പേരമക്കള്‍തന്‍ മധുരമൊഴികേട്ടു
നിര്‍വൃതി പൂണ്ടങ്ങിരുന്ന നേരത്തിലെന്‍
ആര്‍ത്തിമൂത്തീടുമെന്‍ മക്കള്‍തന്‍ ചെയ്തികള്‍ 
കണ്ടെന്‍റെ മാനസം വേദനയാര്‍ന്നുപോയ്
അവസാനമെങ്കിലും സപ്തതിവേളയില്‍
മക്കളെ കണ്ടു ഞാനാശ്വസിച്ചു
പുത്തനുണര്‍വ്വിന്‍റെ ചുടുനെടുവീര്‍പ്പുമായ്
സപ്രമഞ്ചത്തില്‍ ഞാന്‍ ചെന്നിരുന്നു
                          

6 comments:

  1. അവസാനമെങ്കിലും സപ്തതിവേളയില്‍
    മക്കളെ കണ്ടു ഞാനാശ്വസിച്ചു
    പുത്തനുണര്‍വ്വിന്‍റെ ചുടുനെടുവീര്‍പ്പുമായ്
    സപ്രമഞ്ചത്തില്‍ ഞാന്‍ ചെന്നിരുന്നു
    ..നന്നായിരിക്കുന്നു കവിത ആശംസകള്‍ ..

    ReplyDelete
  2. അങ്ങനെയെങ്കിലും കാണാനൊത്തല്ലോ

    കവിത നന്നായിട്ടുണ്ടേ....!!!

    ReplyDelete
  3. ഇത്രക്കു വയസ്സായിട്ടൊന്നൂല്ല്യട്ടോ അമ്മക്ക്.....നല്ല വരികള്‍ താളവും

    ReplyDelete
  4. സപ്തതിയുടെ പേരും പറഞ്ഞെങ്കിലും മക്കളൊക്കെ വന്നാലോ! അത് തന്നെ മഹാഭാഗ്യം!

    വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കിയാല്‍ നന്നായിരുന്നു :)

    ReplyDelete
    Replies
    1. നന്ദി നിഷ, പറഞ്ഞത് പോലെ ഒഴിവാക്കിയിരിക്കുന്നു

      Delete