Sunday, May 5, 2013

ദ്വാരകയിലെ വീണപൂവ്



നനെഞ്ചോടുചേര്‍ത്തു ലാളിച്ചയാ പൈതലിന്‍
ജീവശ്വാസത്തിനായ് പിടയുന്ന വേദന
ജനനിതന്‍ ഹൃത്തിന്‍റെ ആഴക്കടലില്‍
മാറ്റൊലിപോലെ മുഴങ്ങി നിന്നു
പാരിലെ ജീവിത പാതിവഴിയിലായ്
കാലനായവതാരമെടുത്ത പിശാചുക്ക
ളാരുടെ മക്കളാണെന്നോര്‍ത്തു ഞാന്‍
വൃഥാ ആധിപൂണ്ടങ്ങിരുന്നു പോയി
നെഞ്ചകം പൊട്ടുന്ന നിന്‍റെയാ രോദനം
കേള്‍ക്കാത്ത ജന്മം പിശാചുക്കളോ
ആത്മാവിനെക്കൊണ്ടു പ്രതികാരം ചെയ്യിക്കു
ആരോടുമനുവാദം ചോദിക്കാതെ
പ്രതികാരത്തിനായ്‌ നീ കാത്തിരിക്കുന്നുവോ
പുനര്‍ജന്മത്തിനുവേണ്ടി കൊതിക്കുന്നുവോ
നിന്നെ രക്ഷിക്കാത്ത ധരയെ വെറുത്തുവോ
നിന്‍റെ സുഹൃത്തിനെ നീ വെറുക്കുന്നുവോ
ഏകാന്തഹൃത്തിലെ മുകാഭിലാഷങ്ങള്‍
ജ്വാലയില്‍ വെന്തു വെണ്ണീറായിപോയല്ലോ
എരിഞ്ഞമരാതെ സകലമനസ്സിലും
ആളുന്നജ്വാലയായ് നീ ജ്വലിച്ചീടുന്നു
വസന്തവും ഗ്രീഷ്മവും മാറി മറിഞ്ഞീടും
കുഞ്ഞേ നിന്‍ വേദന ഉലകം മറന്നീടും
വസന്തവിഹാറും നിന്നെ മറന്നീടും
മൃഗീയജന്മത്തിനും ശക്തിയും കൂടീടും
വര്‍ഷങ്ങള്‍ മാറി മറിഞ്ഞു പോയാലും
നിന്നച്ഛനുമമ്മയും തെങ്ങിക്കരഞ്ഞീടും
നിന്നെ താരാട്ടുപാടീയുറക്കിയാ കൈകളില്‍
എന്നും നിന്‍ നിശ്വാസഗന്ധം നിറഞ്ഞീടും
പോയ വര്‍ഷത്തില്‍ കഴുകന്‍ കൊത്തിത്തിന്ന
സൗമ്യയാം കുഞ്ഞരിപ്രാവിന്‍റെ കഥയും മറന്നു നാം
പുതുവര്‍ഷത്തിലൊരുകൂട്ടം കഴുകന്മാര്‍
ആഞ്ഞുകൊത്തിക്കൊന്നു വിഴ്ത്തിയ പുതുകുഞ്ഞരിപ്രാവിന്‍റെ
ദയനീയമായ കഥയും ശ്രവിച്ചുനാം
                               രമണി രോഹിണി.

2 comments:

  1. എല്ലാം കഥയായി എറ്റുവാങ്ങി
    പുതിയ കഥകള്‍ വന്നപ്പോള്‍ പഴയതെല്ലാം മറന്നു
    അടുത്ത സെന്‍സേഷണല്‍ കഥകള്‍ക്കായി കാതോര്‍ക്കുന്ന സമൂഹം

    കവിത ശക്തം
    സന്ദേശം വ്യക്തം

    ReplyDelete
  2. പ്രതികരിക്കാതെ ഇരുന്നതിന്റെ ഫലം തുടര്‍ച്ചയായി,കടിഞ്ഞാണ്‍ വിട്ടു പാറിപറക്കുന്ന കഴുകന്‍മാര്‍. ലളിതമായി ആശയം അവതരിപ്പിച്ചിരിക്കുന്നു.ആര്‍ക്കും മനസിലാവുന്ന രീതിയില്‍.ആത്മാവില്‍ തൊട്ട്.

    ReplyDelete